ആശയദാരിദ്ര്യം
ബി-ടെക് ജീവിതത്തിനിടയ്ക്ക് SFI സമാന്തര മാഗസീനുവേണ്ടി എഴുതിയത്.. ഒന്നാം ദിവസം.. രാവിലെ ചായ കഴിഞ്ഞിരിക്കുമ്പോഴാണ്, ഒരു ചിന്ത.. ഒരു കഥ എഴുതണം. എന്നാൽ എഴുതികളയാം. എന്തിനെ കുറിച്ചെഴുതണം? ആലോചനയായി.. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ആശയദാരിദ്ര്യം.. വൻ ആശയദാരിദ്ര്യം. ആശയദാരിദ്ര്യത്തിന്റെ വൻകടലിൽ ഞാൻ ദിക്കറിയാതെ നീന്തി, ആശയത്തിന്റെ ചെറുതുരുത്തും തേടി. പക്ഷേ കണ്ടുകിട്ടിയില്ല. കഥകളുടെ രാജകുമാരൻ, വാൾട്ട് ഡിസ്നിയെ ഓർത്തു.. ഒരു സിഗരറ്റ് വലിക്കാം. പുകയിൽ എല്ലാമൊന്ന് കലങ്ങി തെളിയട്ടേ.. പ്ഫൂ.. പ്ഫൂ.. രണ്ടാം ദിവസം.. ആശയദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും എനിക്ക് രക്ഷ നേടാനായിട്ടില്ല. ചിന്തകൾക്ക് ഒട്ടും വ്യക്തതയില്ല. പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് മലയാള സിനിമ സംവിധായകൻ ജോൺ എബ്രഹാമിന്റെ മുഖം. മദ്യ ലഹരിയിൽ ടെറസ്സിൽ നിന്നും മരണത്തിലേക്ക് കൂപ്പ് കുത്തിയ ജോൺ. ആശയചിന്തകൾക്ക് കരുത്ത് പകരാൻ ഇന്ന് മദ്യമായാലോ? അങ്ങനെയാവട്ടെ.. ആരോ ഉള്ളിൽ നിന്ന് മന്ത്രിച്ചു. നാടൻ വാറ്റും താറാമുട്ടയും.. ഗ്ലപ്പ്.. ഗ്ലപ്പ്.. മുന്നാം ദിവസം.. നല്ല ക്ഷീണം.. ഞാനെന്തിനിയിരുന്നു ഇന്നലെ മദ്യപിച്ചത്.