ഒരു കഥൈ കൂടി സൊല്ലട്ടുമാ...

മരണത്തെക്കുറിച്ച്...


                      ഒരു കർക്കിടക രാത്രി..          ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് മുൻവശം. പാർക്കിങ് ഏരിയയിൽ അവൻ അവളെ കാത്ത് നിൽക്കുകയാണ്. പുറത്ത് കോരിച്ചൊരിയുന്ന മഴ അവനിലെ വിരസതയെ കഴുകി കളഞ്ഞുകൊണ്ടിരുന്നു. പ്രതീക്ഷിച്ചവളെ കണ്ടമാത്രയിൽ അവൻ കൈകളുയർത്തി.          
                                   
"ഏച്ചി..ദാ ഇവിടെ.."
                    ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ സഹോദരിയെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ വന്നതാണവൻ.

" നല്ല മഴയാണല്ലോ..ഞാനാണേൽ കോട്ട് എടുത്തിട്ടില്ല. എന്താ ചെയ്യാ.. കുറച്ചു നേരം കാത്തിരുന്നാലോ..? "

" എനിക്ക് വിശക്കുന്നേ..."

അവൾ ഒരു കുഞ്ഞിനെ പോലെ ചിണുങ്ങി.

" ന്നാ പിന്നെ, മഴ നനഞ്ഞ് അങ്ങ് പോവാം..ഏച്ചിടെ കൈയ്യിൽ കുടയില്ലെ.. അത് ചൂടി പിന്നിലിരുന്നാ മതി. "

ബൈക്ക് നീങ്ങി തുടങ്ങവേ അവന്റെ കാഴ്ച മറച്ചു കൊണ്ട് കുട മുൻപോട്ട് വന്നു.

" ഏച്ചി കുട മാററ് "

" നിനക്ക് മഴ കൊള്ളാതിരിക്കാനാ പൊട്ടാ.."

" ആക്സിഡന്റ് ആയി നിലത്ത് വീണു കിടക്കുന്നതിനേക്കാൾ നല്ലതല്ലേ, കുറച്ചു മഴ നനയുന്നത്.. എനിക്കൊന്നും കാണുന്നില്ല "

പിന്നാലെ ഉയർന്ന ചിരി, കർക്കിടക മഴയുടെ സംഗീതത്തിന് കൂടുതൽ വശ്യത നൽകി. ബൈക്ക് നീണ്ട് കിടക്കുന്ന റോഡിലൂടെ കുതിച്ചു പാഞ്ഞു...



                 വരക്കൽ കടപ്പുറം ലക്ഷ്യമാക്കി ആ കാറ് നീങ്ങിക്കൊണ്ടിരുന്നു. മുൻ സീറ്റിലിരിക്കുന്ന അവനെ വന്യമായ ഒരു ശൂന്യത ആവരണം ചെയ്തിരിന്നു. കണ്ണുകളിൽ നിസ്സംഗത നിഴലിച്ചു. അവന്റെ മടിയിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു മൺകലം വിശ്രമിക്കുന്നുണ്ടായിരുന്നു.. സഹോദരിയുടെ ചിതാഭസ്മം !!
               അങ്ങ് ദൂരെ വരക്കൽ കടൽത്തീരം കാണായി. കടൽ പ്രക്ഷുബ്ധമായി അലയടിച്ചു കൊണ്ടിരിന്നു. ബലികാക്കകൾ അങ്ങിങ്ങായി പാറി നടന്നു.

         തിരിച്ച് വീട്ടിലെത്തിയ അവനെ, കൃത്രിമമായ വിഷാദങ്ങളും, നെടുവീർപ്പുകളും കൈ നീട്ടി മുഖത്ത് ആഞ്ഞ് പ്രഹരിച്ചുകൊണ്ടിരുന്നു. പക്ഷേ, അവന്റെ ചിന്തകളിൽ മരണമെന്ന പ്രക്രിയ വലിയൊരു പ്രഹേളികയായി രൂപപ്പെട്ടിരുന്നു. പെട്ടെന്ന് രംഗപ്രവേശം ചെയ്യുന്ന ഒട്ടും രംഗബോധമില്ലാത്ത ആ കോമാളി, തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി പെടുന്നനെ അപ്രത്യക്ഷനാകുന്നു. നമ്മളൊക്കെ എത്ര നിസ്സാരൻമാരാണെന്ന്, മരണത്തിന് മുൻപിൽ മാത്രമാണ് തിരിച്ചറിയപ്പെടുന്നതെന്ന് അവന് തോന്നി. പ്രതികരിക്കാൻ ഒരവസരവും നൽകാത്ത അസ്സൽ ബൂർഷ്വാസി.
         മരണത്തോട് എങ്ങനെയാണ് പ്രതികാരം ചെയ്യുക ?? ചിന്തകളെല്ലാം ഈ ചോദ്യത്തിന് ചുറ്റുമായി. അവസാനം ഒരു തീരുമാനത്തിൽ അവൻ എത്തിച്ചേർന്നു. മരണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ വാചകം ' വിളിക്കാതെ എത്തുന്ന അതിഥി '. ഈ വാചകത്തെ 
തകർത്തെറിഞ്ഞുകൊണ്ടാവണം മരണത്തോട് പ്രതികാരം ചെയ്യേണ്ടത്. തന്റെ ജീവിതത്തിൽ മരണം, വിളിച്ചിട്ട് മാത്രമേ വന്നു ചേരുകയുള്ളൂ. ഒരു ജന്മിയെ പോലെ ഞാൻ ആഞ്ജാപിക്കും. ഒരു കുടിയാനെ പോലെ മരണം, മുതുക് വളച്ച് ഒച്ഛാനിച്ച് എന്റെ മുൻപിൽ വന്ന് നിൽക്കും. ഞാനവന്റെ പുറത്ത് കയറി അന്ത്യയാത്ര ചെയ്യും. പക്ഷേ, മരണത്തെ വിളിച്ചു വരുത്താനുള്ള ഏറ്റവും സുഖമാർന്ന മാർഗം ഏതാണ് ? അമ്മൂമ്മയ്ക്കുള്ള ഉറക്കഗുളികകൾ.. L*#@*. കുറിപ്പടി തരുമ്പോൾ ഡോക്ടർ പറഞ്ഞതവനോർത്തു. 
" അത്യാവശ്യമാണെങ്കിൽ മാത്രം ഒരു ഗുളിക നൽകിയാൽ മതി ട്ടോ.. ഓവർഡോസ് ആയാൽ ഡെത്ത് ന് വരെ ചാൻസ് ഉണ്ട്..ബി കേർഫുൾ. "

" എളേമ്മേ.. ആ കുറിപ്പടി ഇങ്ങെടുക്കൂ. ഞാൻ അമ്മൂമ്മയ്ക്ക് മരുന്ന് വാങ്ങീട്ടു വരാം. " 

റോഡിലേക്കിറങ്ങിയ അവന്റെ കൺമുന്നിൽ ക്രിത്യമായ അകലം പാലിച്ച് ആ ഗുളികകൾ ചിതറിക്കിടക്കുന്നതായി അവന് തോന്നി. ഉറച്ച കാൽവെപ്പുകളോടെ അവൻ മുൻപോട്ടു നടന്നു.
      മരുന്ന് വാങ്ങി തിരിച്ചു നടക്കുമ്പോൾ അവൻ അവസാന ആഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചില്ല. കാരണം അവ അവസാനിക്കാൻ പോകുന്നില്ലെന്ന് ഇതിനോടകം അവൻ തിരിച്ചറിഞ്ഞിരുന്നു. പിന്നിൽ ഒരു സഡൻ ബ്രേക്കിന്റെ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപ്, അവൻ വായുവിലേക്ക് എടുത്തെറിയപ്പെട്ടു. ഒന്ന് മലക്കം മറിഞ്ഞു. അവന്റെ ഹൃദയഭാഗത്ത് നിന്ന് ഒരു പ്രകാശം അന്തരീക്ഷത്തിലേക്കുയർന്നു. റോഡിലേക്ക് തലയിടിച്ച് വീണ് ആ കണ്ണുകൾ നിശ്ചലമായി. ആ അതിഥി വീണ്ടും വിളിക്കാതെ എത്തിയിരിക്കുന്നു.

മരണം പശ്ചാതപിച്ചെങ്കിൽ....!!

Comments

  1. വേറെ ലെവൽ.. manas rewind cheyth ponund vaayikkumbol.

    ReplyDelete
  2. Maranathe tholpikan otta vazhiye ullu. Maranam vann vilikunnath vare jeevithavumaay agaadamaay pranayathilaazhuka. Aazhnn poya aah pranaythinte verukale oru villanaay vann murich maatikondirikumbol orunaalenkilum maranam swantham jeevithathe pati orth lajjikaathirikilla. Thott poyenna sathyam thirichariyathirikkilla.

    ReplyDelete
    Replies
    1. മരണത്തെ തോൽപ്പിക്കാൻ ജീവിതത്തോട് അഗാധമായി പ്രണയത്തിലാവുക..👌

      Delete
  3. ‌രാജാവേ നി‌‌ങളാണ് ...........😍🥰

    ReplyDelete
  4. ഒന്നും പറയാനില്ല..വേറെ ലെവൽ എഴുത്ത്..

    ReplyDelete
  5. പൊള്ളുന്ന സത്യത്തിൽ, നീറുന്ന മനസ്സിലെ അണയാത്ത കാഴ്ചകൾ...

    തീർച്ചയായും ഞാൻ പറയുന്നു വളരെ നന്നായിട്ടുണ്ട്

    ReplyDelete
  6. എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ
    ക്കപ്പൽ മുങ്ങലും പാന്ഥർചാകലും പപഞ്ചത്തിൽ. (വള്ളത്തോൾ)

    ReplyDelete

Post a Comment

Popular Posts